Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമോഷൻ ഗ്രാഫിക്സിൽ...

മോഷൻ ഗ്രാഫിക്സിൽ ദൃശ്യവിരു​െന്നാരുക്കി കോഴിപ്പങ്ക്

text_fields
bookmark_border
മോഷൻ ഗ്രാഫിക്സിൽ ദൃശ്യവിരു​െന്നാരുക്കി കോഴിപ്പങ്ക്
cancel

ചെറുവത്തൂർ: പൊള്ളയായ വാഗ്ദാനങ്ങളിൽ കുരുങ്ങിയ സമകാലിക ഇന്ത്യൻ ജനതയെയും അവരുടെ പ്രതിഷേധങ്ങളെയും മോഷൻ ഗ്രാഫിക്സിൽ ചിത്രീകരിച്ച കോഴിപ്പങ്ക് എന്ന കവർ വിഡിയോ ശ്രദ്ധ നേടുന്നു. പ്രശസ്ത കവി സച്ചിദാനന്ദ​െൻറ കോഴിപ്പങ്ക് എന്ന കവിതയെ ആസ്പദമാക്കി ദ റൈറ്റിങ്​ കമ്പനി ചെയ്ത കോഴിപ്പങ്ക് എന്ന വിഡിയോയുടെ കവർ പതിപ്പാണ് പ്രേക്ഷക ശ്രദ്ധനേടിയത്.

മിസ് ഫിറ്റ് ഫോക്കസ് നിർമിച്ച വിഡിയോ യൂട്യൂബ്, ഇൻസ്​റ്റഗ്രാം, ഫേസ്ബുക്ക് ചാനലുകളിലാണ് റിലീസ് ചെയ്തത്. രണ്ടു ദിവസം മുമ്പ്​ റിലീസ് ചെയ്ത് കവർ വിഡിയോ ഇതിനകം തന്നെ പ്രശസ്ത വ്യക്​തികൾ ഷെയർ ചെയ്യുകയും അനേകം കാഴ്ചക്കാരെ നേടുകയും ചെയ്തു. സമകാലിക ഇന്ത്യയിൽ ഭരണ സിരാകേന്ദ്രങ്ങൾ ജനത്തെ എങ്ങനെ കബളിപ്പിക്കുന്നു എന്നു ദൃശ്യവത്കരിച്ചിരിക്കുന്ന വിഡിയോയിൽ മോഷൻ ഗ്രാഫിക്സി​െൻറ സാധ്യതകളാണ് തന്മയത്വത്തോടെ ഉപയോഗിച്ചിരിക്കുന്നത്. വിഡിയോയുടെ കാലിക പ്രസക്​തിയും അതിൽ വരച്ചു ​െവച്ചിരിക്കുന്ന ആശയങ്ങളും പ്രതിഷേധങ്ങളും ഏവരുടെയും ആകർഷണകേന്ദ്രമാകുന്നു.

ചെറുവത്തൂർ മുഴക്കോം സ്വദേശിയായ കെ. അഖിൽരാഗാണ് വിഡിയോയുടെ ആശയാവിഷ്കാരം, എഡിറ്റിങ്​, മോഷൻ ഗ്രാഫിക്സ്, ശബ്​ദസന്നിവേശം എന്നിവ നിർവഹിച്ചിരിക്കുന്നത്. സുഭാഷ്കുമരസ്വാമി ഛായാഗ്രഹണവും ഷിനു എം. സണ്ണി അനുബന്ധ എഡിറ്റിങ്ങും നിർവഹിച്ച വിഡിയോയിൽ അഭിനയിച്ചത് വിപിൻദാസാണ്. പോൾ വർഗീസ് ക്രിയാത്​മക നിർദേശം നൽകിയ വിഡിയോക്കാവശ്യമായ ഡിജിറ്റൽ വരകൾ ചെയ്തിരിക്കുന്നത് ആദിത്യ, ഗീതു വേണുഗോപാൽ എന്നിവർ ചേർന്നാണ്. ആസിഫ് മുഹമ്മദ് ടൈറ്റിൽ ഡിസൈനിങ്ങും നിധിൻ വി. ശങ്കർ പബ്ലിസിറ്റി ഡിസൈനിങ്ങും കൈകാര്യം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhipunkmotion graphics
Next Story