കയ്യൂരിൽ താപ്പിടി തയാർ
text_fieldsചെറുവത്തൂർ: കാർഷിക സമൃദ്ധിയുടെ അടയാളമായ താപ്പിടി കയ്യൂരിൽ തയാർ. വീടുകൾക്കു മുന്നിൽ ഐശ്വര്യം വിളിച്ചോതിക്കൊണ്ട് തൂക്കിയിടുന്ന നെൽക്കതിർക്കൂട്ടമാണ് താപ്പിടി. കൃഷിചെയ്യുന്ന വീടുകളിലെല്ലാം പണ്ടു കാലത്ത് തുലാമാസം തൊട്ട് ഇവ തൂക്കിയിടാറുമുണ്ട്. ഏറെ ശ്രമകരമായ അധ്വാനത്തിലൂടെയാണ് ഇവ തയാറാക്കുന്നത്.
പഴയ തലമുറയിൽപ്പെട്ടവർ ധാരാളമായി താപ്പിടി നിർമിക്കാറുണ്ടെങ്കിലും ഇപ്പോൾ ഇത് നിർമിക്കുന്നത് കയ്യൂർ മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രപരിസരത്തെ പുതിയനം വളപ്പിൽ അമ്പാടി മാത്രമാണ്. മൂന്നു കിലോ നെല്ല് വരുന്ന ആറ് കറ്റകൾ വേണം ഒരു താപ്പിടി ഒരുക്കാൻ. കൊയ്ത്, നെല്ലും, പുല്ലും വേർതിരിച്ച്, ഉണക്കിയ ശേഷമാണ് താപ്പിടി ഒരുക്കുക. ഒരു ദിവസത്തെ അധ്വാനമാണ് ഒരു താപ്പിടി നിർമിക്കാൻ വേണ്ടത്. കന്നിക്കൊയ്ത്ത്, പുഞ്ചക്കൊയ്ത്ത് എന്നിവക്ക് ശേഷമാണ് താപ്പിടി നിർമിക്കുക. ഒന്നിന് 600 രൂപയാണ് വില.
ആവശ്യക്കാർ എത്തുമെന്ന പ്രതീക്ഷയിൽ താപ്പിടി നിർമിച്ച് കാത്തിരിക്കുകയാണ് അമ്പാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

