മാണിയാട്ട് വൻ കവർച്ച
text_fieldsമോഷണം നടന്ന മാണിയാട്ടെ ജസീലയുടെ വീട്ടിൽ പൊലീസ് പരിശോധിക്കുന്നു
ചെറുവത്തൂർ: മാണിയാട്ട് വാതിൽ പൊളിച്ച് വന്‍ കവര്‍ച്ച. 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന് സ്വര്‍ണം കവർന്നു. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ. ജസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകീട്ട് 3.30നും രാത്രി 10നും ഇടയിലായിരുന്നു കവര്‍ച്ച.
വീട് പൂട്ടി കുടുംബാംഗങ്ങള്‍ പെരുന്നാൾ ഡ്രസ് എടുക്കാൻ പയ്യന്നൂരിൽ പോയിരുന്നു. രാത്രി 10ന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. കിടപ്പുമുറിയിലെ ഷെൽഫിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം. നെക്ലസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണംപോയത്. ചന്തേര ഇന്‍സ്പെക്ടര്‍ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

