Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഅരുമയായ ആടിനെ...

അരുമയായ ആടിനെ പെരുമ്പാമ്പ്​ വിഴുങ്ങി, പകരം കിട്ടിയത്​ രണ്ട്​ ആടുകളെ; മുസമ്മിലിൻെറ സങ്കടം മാറി

text_fields
bookmark_border
goat
cancel
camera_alt

സമ്മാനമായി ലഭിച്ച ആടുകൾക്കൊപ്പം മുസമ്മിൽ

ചെറുവത്തൂർ: നഷ്​ടപ്പെട്ട ആടിന് പകരം രണ്ട് ആടുകളെ കിട്ടിയതോടെ മുസമ്മിലിൻെറ സങ്കടം മാറി. ചീമേനി അത്തൂട്ടിയിലെ മുസമ്മിലിനാണ് കഴിഞ്ഞ ദിവസം രണ്ട് ആടുകളെ സമ്മാനമായി ലഭിച്ചത്.

പത്ത് ദിവസം മുമ്പ് മുസിമ്മലിൻെറ ആടിനെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ഉപജീവന മാർഗമായ ആടിനെ നഷ്​ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിക്കുണ്ടായ സങ്കടം 'മാധ്യമം' പങ്കുവെച്ചിരുന്നു.

ഇതിനെ തുടർന്നാണ് രണ്ട് ആടുകളെ സാന്ത്വനമായി കിട്ടിയത്. ഫ്രറ്റേണിറ്റി തൃക്കരിപ്പൂർ മണ്ഡലത്തിൻെറ സഹകരണത്തോടെ വെൽഫെയർ പാർട്ടിയാണ് ആടുകളെ നൽകിയത്.

ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ, ഫ്രറ്റേണിറ്റി മൂവ്മെൻറ്​ തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ്​ സജ്ജാദ് പടന്ന, മഹേഷ് മാസ്റ്റർ, ഫൈസാൻ അലി, ലുഖ്​മാൻ കൈതക്കാട്, യൂനിറ്റ് സെക്രട്ടറി രേഷ്​മ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goat
News Summary - goat was swallowed by the serpent, and was replaced by two sheep; Muzammal's grief changed
Next Story