പത്രത്താൾകൊണ്ട് ഗാന്ധി പ്രതിമ
text_fieldsദിലീപ് പത്രങ്ങളിൽ തീർത്ത ഗാന്ധി പ്രതിമ
ചെറുവത്തൂർ: പത്രത്താളുകൾ കൊണ്ട് ഗാന്ധി പ്രതിമ ഒരുക്കി അധ്യാപകൻ. കരിവെള്ളൂരിലെ കെ.എം. ദിലീപ് കുമാറാണ് പ്രതിമ ഒരുക്കിയത്. 40ഓളം പത്രങ്ങൾ, ഫെവിക്കോൾ, പെയിൻറ് എന്നിവ ഉപയോഗിച്ചാണ് പ്രതിമ തീർത്തത്.
ശനിയാഴ്ച രാവിലെ 10ന് കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറിയിൽ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അനാച്ഛാദനം ചെയ്യും. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.
25 വർഷമായി അധ്യാപന രംഗത്തുള്ള ദിലീപ് കുമാർ ചെറുതും വലുതുമായ ആയിരത്തോളം രൂപങ്ങൾ നിർമിച്ചിട്ടുണ്ട്. ഭൂരിഭാഗവും പാഴ്വസ്തുക്കൾ കൊണ്ടുള്ള കരകൗശല ഉൽപപന്നങ്ങളാണ്.50 ഓളം പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഏഴോം പ്രതിഭയുടെ പ്രവർത്തകൻ കൂടിയാണ് ദിലീപ് മാസ്റ്റർ.