ചെറുവത്തൂർ: തൊഴിലിനൊപ്പം സാമൂഹിക സേവനവും മുഖമുദ്രയാക്കിയ കാലിക്കടവിലെ ചുമട്ടുതൊഴിലാളികൾ മാതൃകയാകുന്നു. ശനിയാഴ്ച ദേശീയപാതയിൽ കാലിക്കടവ് സിൻഡിക്കേറ്റ് ബാങ്കിന് മുൻവശത്തെ വളവിൽ ടിപ്പർ ലോറിയിൽ നിന്നുവീണ കല്ലും മണ്ണും നിമിഷനേരം കൊണ്ടാണ് ഇവർ നീക്കം ചെയ്തത്.
കല്ലുകൾ ബൈക്കുകൾക്കും വാഹനങ്ങൾക്കും ഭീഷണിയായി മാറിയപ്പോഴാണ് കാലിക്കടവിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ സമയോചിതമായ ഇടപെടലുണ്ടായത്. ഇതോടെ വാഹനങ്ങൾക്ക് അപകടഭീഷണി ഒഴിവായി. ഒപ്പം ദേശീയപാതയിൽ അപകടങ്ങൾ നടന്നാലും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും എന്നും ഇവരുണ്ടാകും.