Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightചീ​മേ​നി​യി​ൽ ഫ​യ​ർ...

ചീ​മേ​നി​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കും

text_fields
bookmark_border
ചീ​മേ​നി​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കും
cancel

ചെ​റു​വ​ത്തൂ​ർ: തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചീ​മേ​നി​യി​ല്‍ ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ച​താ​യി എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ൽ.​എ അ​റി​യി​ച്ചു. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച പ്ര​സ്തു​ത പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​ർ. പി.​ഡ​ബ്ല്യു.​ഡി കെ​ട്ടി​ട​വി​ഭാ​ഗം മു​ഖേ​ന ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​തി​നോ​ട​കം ഈ ​പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്.

എ​ന്നാ​ൽ, കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ എം.​എ​ൽ.​എ മു​ന്‍കൈ​യെ​ടു​ത്ത് ക​യ്യൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ൽ​കാ​ലി​ക​മാ​യി ഫ​യ​ർ സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കാ​ന്‍ ക​യ്യൂ​രി​ലു​ള്ള ബാ​ങ്കി​ന്റെ പ​ഴ​യ​കെ​ട്ടി​ടം വി​ട്ടു​കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്റ് മു​ഖേ​ന ആ​വ​ശ്യ​മാ​യ ത​സ്തി​ത​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ലേ​ക്ക് ശു​പാ​ർ​ശ ന​ൽ​കു​ക​യും എം.​എ​ൽ.​എ. മു​ഖ്യ​മ​ന്ത്രി​യോ​ട് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മാ​യ​ത്.

ചീ​മേ​നി ടൗ​ണി​ന് സ​മീ​പം പ്ലാ​ന്റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്റെ കൈ​യി​ൽ​നി​ന്ന്​ മൂ​ന്നേ​ക്ക​ർ ഭൂ​മി നേ​ര​ത്തെ ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന് അ​നു​വ​ദി​ച്ചി​രു​ന്നു. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ലു​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മു​ൻ​ഗ​ണ​ന നി​ശ്ച​യി​ച്ച് ന​ൽ​കി​യ പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചീ​മേ​നി ഫ​യ​ർ സ്റ്റേ​ഷ​ൻ കൂ​ടി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ഫ​യ​ർ​സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ച്ച​ത്.

560 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ക. അ​ഞ്ച്​ ഫ​യ​ർ എ​ൻ​ജി​നു​ക​ൾ​ക്ക് ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന ഗ്യാ​രേ​ജ്, മെ​ക്കാ​നി​ക്ക് റൂം, ​വു​മ​ൺ​സ് റ​സ്റ്റ് റൂം, ​സ്റ്റെ​യ​ർ റൂം, ​ഓ​ഫി​സ് റൂം, ​ശു​ചി​മു​റി ബ്ലോ​ക്ക് എ​ന്നി​വ ഗ്രൗ​ണ്ട് ഫ്ലോ​റി​ലും, ഫ​സ്റ്റ് ഫ്ലോ​റി​ൽ സ്റ്റെ​യ​ർ റൂ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ക. ഫ​യ​ർ​സ്റ്റേ​ഷ​ന്റെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് 20 ല​ക്ഷം രൂ​പ​യും ഇ​ല​ക്ട്രോ​ണി​ക്സ് പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​തി​ന് ആ​റ്​ ല​ക്ഷം രൂ​പ​യും ഫ​യ​ർ ഫൈ​റ്റിം​ഗ് വ​ർ​ക്കു​ക​ൾ​ക്ക് ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് മൂ​ന്ന്​​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് എം.​എ​ൽ.​എ.​അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developementfire stationcheemeni
News Summary - fire station will be established in Cheemeni
Next Story