ചെറുവത്തൂർ: ചെറുവത്തൂരിൽ സാധാരണയിൽനിന്ന് വിരുദ്ധമായി കർഷകർ മെതിയും പാടത്ത് നടത്തുന്നു. പ്രതീക്ഷ തെറ്റിച്ചെത്തിയ മഴയിൽ കുതിർന്ന നെന്മണികൾ കൊയ്തെടുക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഇത്തവണ നല്ല വിളവ് ലഭിച്ചെങ്കിലും മഴ വില്ലനായതുമൂലം കർഷകർക്ക് പ്രയോജനം ലഭിക്കില്ല.
മഴയിൽ ചളിനിറഞ്ഞതിനാൽ കൊയ്ത്തുയന്ത്രങ്ങൾക്ക് പാടത്തിറങ്ങാൻ കഴിയുന്നില്ല. വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തതും കൊയ്ത്ത് വൈകിപ്പിച്ചു.
കനത്ത ചൂട് വകവെക്കാതെ പാടത്തിറങ്ങിയ തൊഴിലാളികളിലാണ് പാടശേഖര സമിതികളുടെയും മറ്റും പ്രതീക്ഷ. ചെറുവത്തൂരിലെ എല്ലാ പാടശേഖരങ്ങളിലും കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്.