മഴ കുറഞ്ഞിട്ടും പൂവത്തുവയലിൽ വെള്ളമിറങ്ങിയില്ല
text_fieldsചന്തേര പൂവത്തു വയലിലെ വെള്ളക്കെട്ട്
ചെറുവത്തൂർ: മഴ കുറഞ്ഞിട്ടും പൂവത്തുവയലിൽ വെള്ളം കുറഞ്ഞില്ല. ചന്തേര പൂവത്തു വയലിലെ നിരവധി കുടുംബങ്ങളാണ് വെള്ളക്കെട്ടുമൂലം ദുരിതം അനുഭവിക്കുന്നത്. പിലിക്കോട് പഞ്ചായത്തിലെ പൂവത്തുവയൽ പ്രദേശത്തെ കുടുംബങ്ങളെ സഹായിക്കാൻ കഴിഞ്ഞദിവസം നാട്ടുകാർ തോണിയിറക്കുകയും ചെയ്തു. കാലിക്കടവ് - തൃക്കരിപ്പൂർ റോഡിന് ഓവുച്ചാൽ ഇല്ലാത്തതുകാരണം മഴവെള്ളം ഒഴുകി എത്തുന്നത് ഈ പ്രദേശത്തേക്കാണ്. മഴവെള്ളം ഒഴുകിപ്പോയിരുന്ന ചെറിയ തോടുകൾ ഇവിടെയുണ്ടായിരുന്നു.
എന്നാൽ അശാസ്ത്രിയമായി ഇവിടെ നിർമിച്ച റോഡുകൾ വെള്ളക്കെട്ടിന് കാരണമായി മാറി. നിലവിൽ ഈ പ്രദേശത്തേക്കുള്ള വഴിയിലും പരിസരത്തെ വീടുകളിലും വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്. വിദ്യാലയത്തിലേക്ക് കുട്ടികളെ എത്തിക്കണമെങ്കിലും വലിയ സാഹസം വേണം. വെള്ളക്കെട്ടിനെത്തുടർന്ന് വാഹനങ്ങൾ ഇവിടേക്ക് വരുന്നുമില്ല. വെളളക്കെട്ടിന് അടിയന്തര പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

