Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഎട്ടാം ക്ലാസുകാരൻ...

എട്ടാം ക്ലാസുകാരൻ 'കമ്പ്യൂട്ടർ മാസ്​റ്റർ'

text_fields
bookmark_border
Eighth class student is a computer master
cancel
camera_alt

മുഹമ്മദ് ഷഹീം

ചെറുവത്തൂർ: കമ്പ്യൂട്ടറും ലാപ്ടോപ്പും ഉപയോഗിച്ച് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്ത് ശ്രദ്ധേയനാവുകയാണ് എട്ടാം ക്ലാസുകാരൻ. കോവിഡിനെ തുടർന്ന് വിദ്യാലയമില്ലാത്തതിനാൽ വീട്ടിലെ കമ്പ്യൂട്ടറും ലാപ്ടോപ്പും ഉപയോഗിച്ച് മറ്റുള്ളവർക്ക് ഉപകാരിയാകുന്നത് എം.ടി.പി. മുഹമ്മദ് ഷഹീമാണ്. ഓരോ ദിനാചരണങ്ങൾക്കും ആവശ്യമായ ഓൺലൈൻ ചോദ്യങ്ങൾ നിർമിക്കുക എന്നതാണ് പ്രധാന തൊഴിൽ. അതിനാണത്രെ ആവശ്യക്കാർ കൂടുതൽ. പഠിപ്പിച്ച അധ്യാപകർ പോലും ഷഹീമിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

ഫോട്ടോ, വിഡിയോ എഡിറ്റിങ്​, പോസ്​റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ നിർമാണം, നോട്ടീസ് തയാറാക്കൽ തുടങ്ങി നേരംപുലർന്നാൽ രാത്രിവരെ ഷഹീം തിരക്കിലാണ്. വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികളും അധ്യാപകരും ഷഹീമിനെ തേടിയെത്തുന്നുണ്ട്. തികച്ചും സൗജന്യമായാണ് ഷഹീമി​െൻറ സേവനം. ഇൻറർനെറ്റ് സേവനം പ്രയോജനപ്പെടുത്തി സ്വന്തമായി പഠിച്ചെടുത്തതാണ് മുഴുവൻ കാര്യങ്ങളും ചെയ്യുന്നത്​. പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ. ഹയർസെക്കൻഡറി വിദ്യാർഥിയായ മുഹമ്മദ് ഷഹീം ചന്തേര സ്വദേശിയാണ്. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ഷൗക്കത്തി​െൻറയും അധ്യാപിക ഷാമിലയുടെയും മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:computer mastermtp muhammed shaheem
News Summary - Eighth class student is a 'computer master'
Next Story