Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ആർ.എം മധുകര്‍ റൗട്ട് റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു

text_fields
bookmark_border
വെസ്റ്റ് കോസ്റ്റ്, യശ്വന്ത്പുര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്
ഡി.ആർ.എം മധുകര്‍ റൗട്ട് റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു
cancel
camera_alt

ചെറുവത്തൂർ സ്റ്റേഷൻ സന്ദർശനത്തിനെത്തിയ റെയിൽവേ ഡിവിഷനൽ മാനേജർക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണനും സംഘവും നിവേദനം നൽകുന്നു

ചെറുവത്തൂർ: കോവിഡ് ലോക്ഡൗണിൽ നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ ചെറുവത്തൂരിലെ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നും കെ.എസ്.ആർ ബംഗളൂരു (യശ്വന്ത്പുര)- കോഴിക്കോട് എക്‌സ്പ്രസ് ട്രെയിനിന് ചെറുവത്തൂരിൽ സ്റ്റോപ് അനുവദിക്കണമെന്നും ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, സ്പാർക് ചെറുവത്തൂർ, തിരുകൊച്ചി റെയിൽവേ കമ്യൂട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ, ചെറുവത്തൂർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗട്ടിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഉച്ചക്ക് സ്റ്റേഷൻ സന്ദർശനത്തിനെത്തിയതായിരുന്നു ഡി.ആർ.എം. സ്റ്റേഷന്റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, പാർക്കിങ് സൗകര്യം, ഇരിപ്പിടം, ഷെൽട്ടർ വിപുലീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സ്റ്റേഷന്റെ വികസനത്തിന് എം.എൽ.എ, ഗ്രാമപഞ്ചായത്ത്, സന്നദ്ധസംഘടനകളുടെ സഹായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ വാഗ്ദാനംചെയ്തു. നേരത്തേ വാട്ടറിങ് സ്‌റ്റേഷനായിരുന്ന ചെറുവത്തൂരിൽ നിലവിൽ ഉപയോഗശൂന്യമായ റെയിൽവേ കുളം ഗ്രാമപഞ്ചായത്തിന് ലീസിന് നൽകാമെന്നും ചെറുവത്തൂർ സ്റ്റേഷൻ വികസനത്തിന് അനുഭാവപൂർവമായ പരിഗണന നൽകുമെന്നും ഡി.ആർ.എം നിവേദകസംഘത്തിന് ഉറപ്പുനൽകി. പി. മിനി മോൾ, എം. രാമചന്ദ്രൻ, എം.വി. ഷിജു, പി. സുകുമാരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DRM Madhukar Rout visited railway stations
Next Story