അടിപ്പാത നിർമിക്കണമെന്ന ആവശ്യം; സമരം 18ാം ദിവസത്തിലേക്ക്
text_fieldsഅടിപ്പാത സമര വേദിയിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ സംസാരിക്കുന്നു
ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി കർമസമിതി നടത്തുന്ന അനിശ്ചിതകാലസമരം 18ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞദിവസം പൊലീസ് സമരപ്പന്തൽ പൊളിച്ചുമാറ്റിയതിനുശേഷം സമരം ബഹുജനമുന്നേറ്റമായി മാറിയിരിക്കുന്നു.
സമരത്തിനെതിരെ നാഷനൽ ഹൈവേ അതോറിറ്റി മുഖംതിരിച്ച് നിൽക്കുകയാണ്. അധികൃതർ സമരത്തെ അവഗണിക്കുകയാണെങ്കിൽ ഡിസംബർ ഒന്നു മുതൽ നിരാഹാരസമരം നടത്താനാണ് കർമസമിതി തീരുമാനിച്ചിട്ടുള്ളത്. വെള്ളിയാഴ്ചത്തെ സമരത്തെ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. നിരവധി രാഷ്ട്രീയപാർട്ടി നേതാക്കളും സംഘടനകളും പിന്തുണയുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

