സി.വി. ബാലകൃഷ്ണന് കൊല്ലൂർ മൂകാംബിക സന്നിധിയിൽ പിറന്നാളാഘോഷം
text_fieldsസി.വി. ബാലകൃഷ്ണെൻറ സ്കോട്ടിഷ് ദിനരാത്രങ്ങൾ എന്ന കൃതിയുടെ പ്രകാശനം ക്ഷേത്രം അർച്ചകൻ ഗോവിന്ദ അഡിഗ എക്സിക്യൂട്ടിവ് ഓഫിസർ ജയകുമാറിന് പുസ്തകം നൽകി നിർവഹിക്കുന്നു
ചെറുവത്തൂർ: മലയാളത്തിെൻറ അക്ഷരപുണ്യം സി.വി. ബാലകൃഷ്ണന് കൊല്ലൂർ മൂകാംബിക സന്നിധിയിൽ പിറന്നാളാഘോഷം. പിലിക്കോട് എരവിലെ സുഹൃദ്സംഘം കഴിഞ്ഞ പത്തുവർഷമായി കൊല്ലൂരിൽ പിറന്നാളാഘോഷം നടത്തിവരുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ്മൂലം നടത്താൻ കഴിയാതെ വന്ന ആഘോഷം ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു നടത്തിയത്. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ സ്കോട്ടിഷ് ദിനരാത്രങ്ങൾ എന്ന കൃതിയുടെ പ്രകാശനം നടന്നു. ക്ഷേത്രം അർച്ചകൻ ഗോവിന്ദ അഡിഗ എക്സിക്യൂട്ടിവ് ഓഫിസർ ജയകുമാറിന് പുസ്തകം കൈമാറി. നേർക്കാഴ്ചകളുടെ നേര്, മക്കൾ എന്നീ പുസ്തകങ്ങളുടെ സമർപ്പണവും നടന്നു. ഡോ. വത്സൻ പിലിക്കോട്, കെ. നവീൻ ബാബു, കെ.വി. ബാബുരാജൻ, ബാബു രചന എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

