കാർഷിക ഗവേഷണ കേന്ദ്രത്തിൽ വരൂ; ഏറുമാടത്തിൽ കയറാം
text_fieldsപിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയ ഏറുമാടം
ചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വരൂ, ഏറുമാടത്തിൽ കയറാം. ടി.എസ്. തിരുമുമ്പ് ഭവനത്തിന് വടക്കുഭാഗത്താണ് മനോഹരമായ ഏറുമാടം നിർമിച്ചത്. പുളിമരത്തിൽ 15 മീറ്റർ ഉയരത്തിൽ അഞ്ചടി ചുറ്റളവിലാണ് ഏറുമാടം. മുകളിലേക്ക് കയറാൻ മനോഹരമായ ഏണിയുമുണ്ട്. മുകളിലെത്തിയാൽ മൂന്നുഭാഗത്തും വരാന്തയുണ്ട്.
വരാന്തയുടെ പടിഞ്ഞാറെ ഭാഗത്ത് കവിയുടെ വലിയൊരു ജലച്ചായ ചിത്രവുമുണ്ട്. കതകുതുറന്ന് കയറിയാൽ ഒരാൾക്ക് വിശ്രമിക്കാനുള്ള കട്ടിൽ, കസേര എന്നിവ ഒരുക്കിയിട്ടുണ്ട്.
80 ശതമാനം മരങ്ങളാൽ നിർമിച്ച ഏറുമാടം രൂപകല്പന ചെയ്തത് ശില്പി സുരഭി ഈയ്യക്കാടാണ്. ഇന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിക്കും. കാർഷിക സർവകലാശാലയുടെ ആസാദി കാ അമൃത് മഹോത്സവ് ഭാഗമായാണ് ഏറുമാടം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

