ചെറുവത്തൂർ: ചന്തേരയുടെ മതവിദ്യാഭ്യാസ പുരോഗതിക്ക് വലിയ സംഭാവന നൽകിയ വ്യക്തിയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.
ചന്തേരയെ നെഞ്ചോടുചേർത്ത അൽഐൻ സ്വദേശിയായ പൗരൻ അബ്ദുല്ല സഹിദി മുബാറക് ആമിരിയുടെ വിയോഗത്തിലാണ് ചന്തേര ഗ്രാമം ദുഃഖത്തിലായത്.
2008ൽ ഹയാത്തുൽ ഇസ്ലാം മദ്റസക്കായി കെട്ടിടം പണിയുമ്പോൾ കാര്യമായി സഹായം നൽകിയ വ്യക്തിയാണ് ഇദ്ദേഹം. എല്ലാ വർഷവും ഹിഫ്ള് കോളജിന് 5000 ദിർഹം അയച്ചുതരുന്ന വ്യക്തിത്വംകൂടിയാണ്.