Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാഫി വിളിച്ചാൽ പക്ഷികൾ പറന്നെത്തും...

text_fields
bookmark_border
റാഫി വിളിച്ചാൽ പക്ഷികൾ പറന്നെത്തും...
cancel
camera_alt???.???????? ????

ചെറുവത്തൂർ: പക്ഷികൾക്കായി വീട്ടുമുറ്റത്ത് താവളമൊരുക്കി പിലിക്കോട് എരവിലെ മുഹമ്മദ് റാഫി. പ്രവാസിയായ റാഫി ലീവിന് നാട്ടിൽ വന്നപ്പോൾ കൗതുകത്തിന് തുടങ്ങിയ പക്ഷി വളർത്തലാണ് ജീവിതത്തിൻ്റെ ഭാഗമായത്. ലൗ ബേഡ്സ് മുതൽ അമ്പതിനായിരം വിലവരുന്ന സൺകോണർ പക്ഷികൾ വരെ റാഫിയുടെ കൈകളിലുണ്ട്. ജാവബേഡ്, ആഫ്രിക്കൻ ബേഡ്, റംബ് ബേഡ്, വിവിധയിനം തത്തകൾ, പ്രാവുകൾ, അലങ്കാര മത്സ്യങ്ങൾ അങ്ങിനെ നീളുന്നു പക്ഷികൾ.

ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് പക്ഷികളുടെ പരിചരണമെന്ന് റാഫി പറയുന്നു. കൂട് വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണമെല്ലാം കൃത്യമായി നൽകണം.രാവിലെ പച്ചക്കറികളാണ് ഭക്ഷണമായി നൽകാറുള്ളത്. പപ്പായ ,മാതളം, തണ്ണി മത്തൻ തുടങ്ങിയ പഴങ്ങളും വിവിധ തരം വിത്തുകളും നൽകും. ദിവസവും നിരവധി പേരാണ് റാഫിയുടെ പക്ഷിത്താവളം കാണാനായി എത്തുന്നത്. ഭാര്യ ആജിദയും മകൻ റയ്യാനും ഓമനപ്പക്ഷികളെ പരിചരിച്ച് റാഫിയുടെ കൂടെയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bird breeding by Muhammed Rafi
Next Story