Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഡിജിറ്റൽ...

ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഡിജിറ്റൽ പതിപ്പുമായി ആലന്തട്ട എ.യു.പി സ്കൂൾ

text_fields
bookmark_border
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഡിജിറ്റൽ പതിപ്പുമായി ആലന്തട്ട എ.യു.പി സ്കൂൾ
cancel

ചെറുവത്തൂർ:വിദ്യാഭ്യാസം ഓൺലൈനിലൂടെ നൽകിവരുന്ന പുതിയ കാലഘട്ടത്തിൽ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി വിസ്മയം തീർത്തിരിക്കുകയാണ് ആലന്തട്ട എ.യു. പി. സ്കൂൾ. പ്രീപ്രൈമറി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ ക്ലാസിനും പ്രത്യേകം പതിപ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ജമന്തി , തുമ്പ , ചെമ്പകം , ഡാലിയ , സൂര്യകാന്തി , മന്ദാരം ,അരളി ,മുക്കുറ്റി തുടങ്ങി ഓണപൂക്കളുടെ പേരുകളാണ് ഡിജിറ്റൽ പതിപ്പുകൾക്ക് നൽകിയിരിക്കുന്നത് .

ആകെയുള്ള 240 പേജുകൾ ലേ ഔട്ടിംഗിലും മറ്റുമായി വർണാഭമാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ ഓണാഘോഷത്തിന് മറ്റൊരു തലം നൽകാൻ ഈ പതിപ്പുകള്ക്ക് സാധിച്ചിരിക്കുന്നു. കുട്ടികൾ ,രക്ഷിതാക്കൾ , അധ്യാപകർ, ഇവരുടെ കൂട്ടായ പരിശ്രമഫലമായാണ് ഇവ ഉണ്ടാക്കിയത്. ഓണത്തിൻറെ ഐതിഹ്യം , ഓണപ്പാട്ടുകൾ , ഓണക്കളികൾ , ഓണവിഭവങ്ങൾ , ഓണം വരുന്ന പദങ്ങൾ , വിവിധ പൂക്കളങ്ങൾ, വരച്ച ചിത്രങ്ങൾ , ഓണ പൂക്കൾ , ഓണവിശേഷങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇതിൽ .ഉൾപ്പെടുത്തിയിട്ടുണ്ട് . സ്വാതന്ത്ര്യ ദിനത്തിൽ ഡിജിറ്റൽ പതിപ്പുകൾ തയ്യാറാക്കി മാതൃകയായ വിദ്യാലയം കൂടുതൽ ആകർഷകമായാണ് ഓണപ്പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്.

ഓണത്തിനായി ഓൺലൈനിലൂടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് .പൂവിളി , പാട്ടും പഴമയും , ഓണം ക്ലിക്ക്, ബാലസഭ , വിദ്യാരംഗം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത് . ഓണപ്പതിപ്പിന്‍റെ പ്രകാശനകർമ്മം കൃഷ്ണദാസ് പലേരി നിർവഹിച്ചു . ടി .ശൈലജ , എൻ.വി. പ്രവിത , കെ . ഷീബ , കെ . സേതുമാധവൻ ,സി.ടി. ജിതേഷ്, കെ. സുരേഷ് കുമാർ , എം .വി. ബിന്ദു , സവിത, കെ.വി. വിനോദ് ഇവർ പരിപാടിക്ക് നേതൃത്വം നൽകി. പടം :ആലന്തട്ട എ.യു.പി സ്കൂളിൽ ഒരുക്കിയ ഡിജിറ്റൽ മാഗസിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital magazine
News Summary - AUP School launches digital version of digital education
Next Story