Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഅരിയിട്ടപാറ ടൂറിസം...

അരിയിട്ടപാറ ടൂറിസം ഭൂപടത്തിലേക്ക്

text_fields
bookmark_border
Ariyittapara tourism
cancel
camera_alt

ബി.ആർ.ഡി.സി നേതൃത്വത്തിലുള്ള സംഘം ചീമേനി അരിയിട്ടപാറയിൽ സന്ദർശനം

നടത്തുന്നു

ചെറുവത്തൂർ: ചീമേനിയിലെ അരിയിട്ടപാറയും കാക്കടവ് പ്രദേശവും ടൂറിസം ഭൂപടത്തിലേക്ക്. ടൂറിസം ഭൂപടത്തിൽ കാസർകോട് ജില്ലയിലെ ബേക്കൽ കോട്ട അടക്കമുള്ള കുറച്ച് പ്രദേശങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, പ്രകൃതിഭംഗികൊണ്ട് ആകർഷകങ്ങളായ നിരവധി പ്രദേശങ്ങൾ ജില്ലയിലുണ്ട്.

ഇവയെക്കൂടി ഉൾപ്പെടുത്തി കാസർകോടി​െൻറ ടൂറിസം മേഖല വിസ്തൃതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കയ്യൂർ-ചീമേനി പഞ്ചായത്തിലെ ഈ പ്രദേശങ്ങൾക്ക് സ്ഥാനം ലഭിച്ചത്.കാക്കടവ് പുഴയുടെ തീരത്തുള്ള അരിയിട്ടപാറ പ്രകൃതിരമണീയമായ സ്​ഥലമാണ്.

ദേശാടനപ്പക്ഷികളടക്കം നൂറുകണക്കിന് പക്ഷികളുടെ ആവാസസ്ഥലം കൂടിയാണിത്. അരിയിട്ടപാറയും കാക്കടവും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതിനായി സ്ഥലങ്ങളുടെ വിഡിയോ, ഫോട്ടോ ശേഖരണം എന്നിവ നടത്തി. ബി.ആർ.ഡി.സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി എത്തിയത്.കയ്യൂർ-ചീമേനി പഞ്ചായത്തംഗം സുഭാഷ് അറുകര സംഘത്തിന് പ്രദേശത്തി​െൻറ പ്രാധാന്യം വിവരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismAriyittapara tourism
News Summary - Ariyittapara is now tourism map
Next Story