Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightചെറുവത്തൂർ-കയ്യൂർ...

ചെറുവത്തൂർ-കയ്യൂർ റോഡിൽ അപകടം പതിയിരിപ്പുണ്ട്

text_fields
bookmark_border
ചെറുവത്തൂർ-കയ്യൂർ റോഡിൽ അപകടം പതിയിരിപ്പുണ്ട്
cancel
Listen to this Article

ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​ർ - ക​യ്യൂ​ർ റോ​ഡി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. കൃ​ത്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും സ​ഞ്ച​രി​ക്കു​ന്ന​തു​മാ​ണ് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്ന​ത്. ചെ​റു​വ​ത്തൂ​രി​ൽ​നി​ന്ന് ക​യ്യൂ​രി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ നീ​ലേ​ശ്വ​രം ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

ചെ​റു​തും വ​ലു​തു​മാ​യ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. കു​ട്ട​മ​ത്ത് വ​ള​വ് ക​ഴി​ഞ്ഞ് ഇ​റ​ക്ക​മി​റ​ങ്ങി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ലാ​ണ് ഇ​വി​ടേ​ക്ക് വ​രു​ന്ന​ത്. വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ഒ​രു സം​വി​ധാ​ന​വും ഇ​വി​ടെ​യി​ല്ല.

വി​ദ്യാ​ല​യം തു​റ​ന്നാ​ൽ കു​ട്ടി​ക​ൾ അ​ട​ക്കം നി​ര​വ​ധി​പേ​ർ ഇ​തു​വ​ഴി റോ​ഡ് ക​ട​ന്നാ​ണ് കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ല​ട​ക്കം പോ​കു​ന്ന​ത്. സു​ര​ക്ഷി​ത​യാ​ത്ര​ക്ക് പൊ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കും. ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​വി​ടെ പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruvathur kayyur road
News Summary - accident prone cheruvathur kayyur road
Next Story