Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമാഷിനൊപ്പം 'പേനയും...

മാഷിനൊപ്പം 'പേനയും വിരമിക്കും'

text_fields
bookmark_border
vijayan master with pen
cancel
camera_alt

വിജയൻ മാസ്​റ്റർ പേനയുമായി

ചെറുവത്തൂർ: വിജയൻ മാഷിനൊപ്പം 29 വർഷമായി സന്തത സഹചാരിയായി മാറിയ പേനയും വെള്ളിയാഴ്​ച വിരമിക്കും. 1992ൽ മൂസോടി ഗവ. എൽ.പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുമ്പോൾ വാങ്ങിയ പേനയാണ് ഇന്നും കൂടെയുള്ളത്.

ആദ്യമായി ഒപ്പിട്ട പേനകൊണ്ട് അവസാന ദിവസവും ഒപ്പ് രേഖപ്പെടുത്തി സർവിസിൽനിന്ന് വിരമിക്കുന്നത് നാലിലാംകണ്ടം ഗവ. യു.പി സ്കൂളിൽനിന്ന്​ പ്രധാനാധ്യാപകനായിട്ടാണ്. കമ്പ്യൂട്ടർ സഹായത്താൽ മേളകളുടെ സർട്ടിഫിക്കറ്റുകൾ ടൈപ് ചെയ്യുന്നതിന് മുമ്പ് ജില്ലയിലെ മിക്ക മേളകളിലെയും സർട്ടിഫിക്കറ്റുകളിൽ വടിവൊത്ത അക്ഷരങ്ങൾ പിറന്നുവീണത് വിജയൻ മാഷി‍െൻറ ഈ പേനയിലൂടെയാണ്.

1997ൽ കൂളിയാട് ഗവ. യു.പിയിൽ ജോലി ചെയ്തുവരവെ എബണേറ്റ് കൊണ്ടുണ്ടാക്കിയ പേനയുടെ അടപ്പ് കൈയിൽനിന്ന്​ വീണ് പൊട്ടി. പക്ഷേ, പേന കളയാൻ മനസ്സ് വരാത്ത ഇദ്ദേഹം ഇത്തരം പേനകൾ നിർമിക്കുന്നവരെ തേടി കോഴിക്കോട് മിഠായിത്തെരുവ് വരെയെത്തി. അവിടെയുള്ള ചന്ദ്രൻ എന്നയാളാണ് പുതിയ അടപ്പ് നിർമിച്ചുനൽകിയത്.

പ്ലാസ്​റ്റിക്​ പേനകൾ ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാൽ ഒരു പേന കൂടുതൽ കാലം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഇദ്ദേഹം ഈ മഷിപ്പേന വാങ്ങിയത്.

പേനയുമായുള്ള ആത്മബന്ധം കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും പേന ഉപേക്ഷിക്കില്ലെന്ന തീരുമാനത്തിൽതന്നെയാണ് ഇദ്ദേഹം. ഭാര്യ: സൗദാമിനി (പ്രധാനാധ്യാപിക, ഗവ. വെൽഫെയർ എൽ.പി സ്കൂൾ പള്ളിക്കര). മക്കൾ: ഡോ. മേഘ, മൃദുൽ (ബി.ഡി.എസ് വിദ്യാർഥി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruvathoorschool teacherpen
News Summary - a pen that used by vijayan master for 29 years
Next Story