വരയുടെ കുലപതിക്ക് ‘ശരബെരിശ’ പ്രണാമം
text_fieldsശരബെരിശം ചിത്രകലാ ക്യാമ്പിൽ ചിത്രകാരൻ നമ്പൂതിരിയുടെ ചിത്രം വരക്കുന്നവർ
ചെറുവത്തൂർ: പതിറ്റാണ്ടുകൾ നീണ്ട ചിത്രം വരകളിലൂടെ മനുഷ്യമനസ്സുകളിൽ ജീവൻ തുടിക്കുന്ന കഥയുടെയും കഥാപാത്രങ്ങളുടെയും പെരുമഴക്കാലം സൃഷ്ടിച്ച ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വ്യത്യസ്തമായ പ്രണാമം അർപ്പിച്ച് ചിത്രകാരന്മാരുടെ ശ്രദ്ധാഞ്ജലി. ചിത്രകാർ കേരളയുടെ നേതൃത്വത്തിൽ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി-നെഹ്റു പഠന കേന്ദ്രവുമായി സഹകരിച്ച് നടത്തിയ ശരബെരിശം ചിത്രകല ക്യാമ്പിൽ ചിത്രകാരൻ നമ്പൂതിരിയുടെ ചിത്രംവരച്ച് ചിത്രകലാ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് എ.വി. കുഞ്ഞികണ്ണൻ പണിക്കർ ഉദ്ഘാടനം ചെയ്തു. പിഫാസോ പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു.
അശാന്തം ചിത്രകല പുരസ്കാര ജേതാവ് ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിനെയും മണികർണിക അവാർഡ് ജേതാവ് ഷീബ ഈയ്യക്കാടിനെയും ആദരിച്ചു. എം. അശ്വിനികുമാർ, സി. ഭാസ്കരൻ, കെ.വി. രമേശ് എന്നിവർ സംസാരിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ വരച്ച കാൻവാസിൽ മഴയുടെ ഭാവപ്പകർച്ചകളും മഴയുടെ വിവിധ പെയ്ത്തുകളും നിറഞ്ഞുനിന്നു. രാജേന്ദ്രൻ പുല്ലൂർ, സന്തോഷ് ചുണ്ട, അനീഷ് ബന്തടുക്ക, കെ. ആദർശ്, വിപിൻ വടക്കിനിയിൽ, ശ്രീനാഥ് ബങ്കളം, സനിൽ, സിമി, കെ. കൃഷ്ണൻ, ശ്വേത കൊട്ടോടി, രാജേന്ദ്രൻ മീങ്ങോത്ത്, ഷീബ ബാബു, സൗമ്യ ബാബു, സജിത പൊയ്നാച്ചി, രാം ഗോകുൽ പെരിയ, അഞ്ജന തെക്കിനിയിൽ, വിജി നീലേശ്വരം, പ്രിയ കരുണൻ, വിപിൻ പലോത്ത്, അതുൽ രാജ്, പത്മയ മോഹൻ, പി.വി. ഷിവാൻ, നന്ദന രാജേഷ്, അജുൽ രാജ്, യു. ശാശ്വതി, സി. ജിയ എന്നീ ചിത്രകാരൻമാർ ക്യാമ്പിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

