Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightകാനഡയിലേക്ക് വിസ...

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3.3 ലക്ഷം തട്ടിയ കേസില്‍ യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3.3 ലക്ഷം തട്ടിയ കേസില്‍ യുവാവ് അറസ്​റ്റില്‍
cancel
camera_alt

മജീഷ് മനോഹരന്‍

ബ​ദി​യ​ടു​ക്ക: കാ​ന​ഡ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ന​ല്‍കി നീ​ര്‍ച്ചാ​ല്‍ സ്വ​ദേ​ശി​യി​ല്‍നി​ന്ന്​ 3.3 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ഹൈ​ദ​രാ​ബാ​ദ് മോ​ഡി ബി​ല്‍ഡി​ങ്ങി​ലെ മ​ജീ​ഷ് മ​നോ​ഹ​ര​നാ​ണ്​ (35) അ​റ​സ്​​റ്റി​ലാ​യ​ത്. നീ​ര്‍ച്ചാ​ല്‍ സ്വ​ദേ​ശി ര​വീ​ന്ദ്ര നാ​യ​ക്കി​​െൻറ പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. 2019ലാ​ണ് ര​വീ​ന്ദ്ര നാ​യ​ക് പ​ല​ത​വ​ണ​യാ​യി പ​ണം ന​ല്‍കി​യ​ത്. ബ​ന്ധു മു​ഖാ​ന്ത​ര​മാ​ണ് ര​വീ​ന്ദ്ര നാ​യ​ക്​ തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഫി​സ് ന​ട​ത്തി​യി​രു​ന്ന മ​ജീ​ഷി​നെ പ​രി​ച​യ​പ്പെ​ട്ട​ത്.

പി​ന്നീ​ട് കാ​ന​ഡ​യി​ലേ​ക്കു​ള്ള വി​സ​ക്കാ​യി പ​ണം ന​ല്‍കു​ക​യാ​യി​രു​ന്നു. ഏ​റെ ക​ഴി​ഞ്ഞി​ട്ടും വി​സ ന​ല്‍കാ​തെ​യും പ​ണം തി​രി​ച്ചു​ന​ല്‍കാ​തെ​യും വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് മ​ജീ​ഷ് ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന് ബ​ദി​യ​ടു​ക്ക അ​ഡീ​ഷ​ന​ല്‍ എ​സ്.​ഐ രാ​മ​കൃ​ഷ്ണ​നും സം​ഘ​വും ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​വു​ന്ന​ത്. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​റ്റ് മൂ​ന്നു​പേ​ര്‍കൂ​ടി മ​ജീ​ഷി​െൻറ ത​ട്ടി​പ്പി​ല്‍ ഇ​ര​യാ​യ​താ​യി വി​വ​ര​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa fraud
News Summary - Young man arrested for fraud Rs 3.3 lakh by offering visa
Next Story