Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് പരിശോധന; ടിപ്പറുകൾ പിടികൂടി
text_fieldsbookmark_border
ബദിയടുക്ക: ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽക്വാറികളിൽ വിജിലൻസ് പരിശോധന. വ്യാഴാഴ്ച കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ അഞ്ച് ടിപ്പർ ലോറികൾ പിടികൂടി.
ബദിയടുക്ക പഞ്ചായത്തിലെ സീതാംഗോളിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നടത്തിയ ചെങ്കല്‍ ക്വാറികള്‍ കണ്ടെത്തി. ചെങ്കല്‍ കയറ്റാന്‍ വന്ന ടിപ്പര്‍ ലോറികളാണ് പിടികൂടിയത്. ഈ ഭാഗത്ത് അമ്പതോളം അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് പരിശോധന. ഡിവൈ.എസ്.പിക്ക് പുറമെ എസ്.ഐ രാജീവന്, പൊലീസ് ഉദ്യോഗസ്ഥരായ രൻജിത്ത്, മധു, രതീഷ് എന്നിവരും ഉണ്ടായിരുന്നു.
Next Story

