Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബദിയടുക്കയില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി

text_fields
bookmark_border
Two groups clashed in Badiadukka
cancel

ബദിയടുക്ക: ബദിയടുക്കക്ക് സമീപം ബാറഡുക്ക റോഡരികില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും തകര്‍ക്കപ്പെട്ട കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിന് സമീപത്തായി ഒരു നാടന്‍ തോക്കും കണ്ടെത്തി. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. ചുവന്ന നിറത്തിലുള്ള മാരുതി 800 കാറാണ് രണ്ടു ഭാഗത്തെയും ഗ്ലാസ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അതേസമയം, അക്രമം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതായി പൊലീസില്‍ വിവരമറിയിച്ചത്. നെല്ലിക്കട്ടയി​െലയും ബദിയടുക്കയിലെയും സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story