Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണം പതിവായി; വീട്ടുടമ സ്ഥാപിച്ച കാമറയില്‍ പ്രദേശവാസി കുടുങ്ങി

text_fields
bookmark_border
Theft
cancel

ബദിയടുക്ക: വീട്ടില്‍നിന്ന് നിരന്തരം പണം മോഷണം പോകുന്നത് കണ്ടെത്താൻ വീട്ടുടമ സ്ഥാപിച്ച കാമറയില്‍ കുടുങ്ങിയത്​ പ്രദേശവാസിയായ യുവാവ്. നീര്‍ച്ചാല്‍ പൂവളത്തടുക്കയിലെ റോമന്‍ ഡിസൂസയുടെ വീട്ടിലാണ് മോഷണം പതിവായത്. ഇതോടെ റോമന്‍ ഡിസൂസ മൊബൈല്‍ കാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു.ഇതിലാണ് കഴിഞ്ഞദിവസം മോഷ്​ടാവ് കുടുങ്ങിയത്. നീര്‍ച്ചാല്‍ പൂവാളയിലെ ഫായിസാണ് മോഷണത്തിന് പിന്നിലെന്നറിഞ്ഞതോടെ പൊലീസ് ഫായിസിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ബദിയടുക്ക എസ്.ഐ വിനോദ് കുമാർ പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft is frequent; Locals were caught on camera
Next Story