വയോധികയുടെ സ്വർണമാല കവര്‍ന്നു
text_fieldsബദിയടുക്ക: സ്കൂട്ടറില്‍ പിന്തുടര്ന്നയാള് കാൽനടയാത്രക്കാരിയായ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു. നീര്ച്ചാല് പൂവാളയിലെ ബട്ട്യമുഖാരിയുടെ ഭാര്യ ഗിരിജയുടെ (68) ഒരുപവന്റെ മാലയാണ് തട്ടിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നടന്നുപോകുകയായിരുന്ന ഗിരിജയുടെ കഴുത്തില്‍നിന്ന് വെളുത്ത സ്കൂട്ടറിലെത്തിയ ആള് മാല തട്ടിപ്പറിക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് കുമ്പളഭാഗത്തേക്ക് രക്ഷപ്പെട്ടു. ഗിരിജ ബദിയടുക്ക പൊലീസില്‍ പരാതി നല്കി.
ബദിയടുക്ക സ്റ്റേഷന്‍പരിധിയില്‍ രണ്ടുമാസത്തിനിടെ നടന്ന മൂന്നാമത്തെ മാലമോഷണമാണിത്. ബാറടുക്ക അര്‍ത്തിപ്പള്ളയിലെ സ്ത്രീയുടെയും ബോളുക്കട്ടയില്‍ താമസിക്കുന്ന സ്കൂള്‍ അധ്യാപികയുടെയും മാല തട്ടിയെടുത്തത് വെളുത്ത സ്കൂട്ടറില്‍ വന്നയാള്തന്നെയാണ്.
ഒരുവര്‍ഷം മുമ്പ് വയോധികയുടെ മാല വെളുത്ത സ്കൂട്ടറിലെത്തിയ ആള് കവര്‍ന്നിരുന്നു. ഇതോടെ ഈ മാലമോഷണങ്ങള്ക്ക് പിന്നിലെല്ലാം ഒരേ ആള്തന്നെയാണെന്നാണ് നിഗമനം. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

