Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightനവീകരണം...

നവീകരണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നെ​തി​രെ ചെർക്കള–കല്ലടുക്ക റോഡിൽ കിടപ്പുസമരം

text_fields
bookmark_border
നവീകരണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നെ​തി​രെ ചെർക്കള–കല്ലടുക്ക റോഡിൽ കിടപ്പുസമരം
cancel
camera_alt

ചെ​ര്‍ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡ്​ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ജ​ന​കീ​യ സ​മി​തി ന​ട​ത്തി​യ കി​ട​പ്പു സ​മ​രം

ബ​ദി​യ​ടു​ക്ക: ചെ​ര്‍ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡി​ൽ കി​ട​പ്പു​സ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. നവീകരണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നെ​തി​രെ​യാ​ണ്​ റോ​ഡി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച നെ​ല്ലി​ക്ക​ട്ട ടൗ​ണി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​രു​ഭാ​ഗം പ്ര​വൃ​ത്തി ന​ട​ന്നു. എ​ന്നാ​ല്‍, പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. റോ​ഡ് പൂ​ര്‍ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് ജ​ന​കീ​യ സ​മി​തി സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

സ​മി​തി ചെ​യ​ര്‍മാ​ന്‍ മാ​ഹി​ന്‍ കേ​ളോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഇ​ബ്രാ​ഹിം നെ​ല്ലി​ക്ക​ട്ട, എം. ​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍, ഗി​രി അ​ബൂ​ബ​ക്ക​ര്‍, അ​നീ​ഫ, നാ​സ​ര്‍ കാ​ട്ടു​കൊ​ച്ചി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CherkalaKalladukka
Next Story