Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ പന്ത്​ എടുത്തു കൊണ്ടുപോയി അയൽക്കാരൻ; ​ചോദിക്കാൻ ചെന്ന യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
knief
cancel
camera_alt

Represntational Image

ബദിയടുക്ക: കുട്ടികൾ കളിക്കുന്നതിനിടെ എടുത്തുകൊണ്ടുപോയ പന്ത് തിരികെ ചോദിക്കാൻ ചെന്നയാളുടെ കൈ വെട്ടിയതായി പരാതി. നീർച്ചാൽ കടമ്പളയിൽ അബ്​ദുൽ കരീമി​െൻറ (38) കൈക്കാണ് വെട്ടേറ്റത്. ഇവിടെ തനിച്ചു താമസിക്കുന്ന രാമകൃഷ്ണൻ (58) എന്നയാളാണ് കത്തികൊണ്ട് വെട്ടിയതെന്ന്​ യുവാവ്​ പറഞ്ഞു.

വീടിനടുത്തുള്ള പ്രദേശത്ത് എല്ലാ ദിവസവും കുട്ടികൾ കളിക്കുക പതിവാണ്​. മിക്ക ദിവസങ്ങളിലും രാമകൃഷ്ണൻ കുട്ടികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. വെള്ളിയാഴ്ച പതിവുപോലെ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ഇയാൾ എത്തുകയും പന്ത് എടുത്തുകൊണ്ടുപോവുകയും ചെയ്തത്രെ.

ജോലി കഴിഞ്ഞ് അതുവഴി വന്ന കരീമിനോട് കുട്ടികൾ പരാതി പറയുകയായിരുന്നു. പന്ത് ചോദിച്ചുചെന്ന സമയത്താണ് ഇയാൾ വെട്ടിയത്. തലയിൽ ആഞ്ഞു വെട്ടുന്നത് കൈകൊണ്ട് തടുത്തപ്പോഴാണ് ഇടത് കൈക്ക്​ വെ​േട്ടറ്റത്. പകുതിയിലധികം അറ്റുതൂങ്ങിയ കൈ തുന്നിച്ചേർക്കുന്നതിന് കരീമിനെ കാസർകോട് ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man stabbed in badiyadukka
Next Story