Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവർ പിടിയിൽ

text_fields
bookmark_border
  • നീര്‍ച്ചാല്‍ കോളനിയിലേക്കാണ് മദ്യം കടത്താന്‍ ശ്രമിച്ചത്
  • രണ്ട് ബോക്സുകളിൽ സൂക്ഷിച്ച 180 മില്ലി ലിറ്ററിന്റെ 92 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്
സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവർ പിടിയിൽ
cancel
camera_alt

സീ​താ​രാ​മ ഷെ​ട്ടി​

ബദിയടുക്ക: സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവര്‍ എക്സൈസിന്റെ പിടിയിലായി. ബേള വിഷ്ണുമൂര്‍ത്തി നഗറിലെ സീതാരാമ ഷെട്ടിയെയാണ്(48) 16.92 ലിറ്റര്‍ കര്‍ണാടക മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി നീര്‍ച്ചാലില്‍നിന്നാണ് സീതാരാമ ഷെട്ടിയെ എക്സൈസ് പിടികൂടിയത്.

ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് രണ്ട് ബോക്സുകളിൽ സൂക്ഷിച്ച 180 മില്ലി ലിറ്ററിന്റെ 92 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്. കാസര്‍കോട്-മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണ് സീതാരാമഷെട്ടി. നീര്‍ച്ചാല്‍ കോളനിയിലേക്കാണ് വിൽപനക്കായി സ്‌കൂട്ടറില്‍ മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus driver arrested while transporting liquor on scooter
Next Story