മുണ്ട്യത്തടുക്കയിൽ അടച്ചിട്ട വീട്ടിൽ ഒരു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ
text_fieldsപിടികൂടിയ നിരോധിത നോട്ടുകളുമായി പൊലീസ് സംഘം
ബദിയടുക്ക (കാസർകോട്): മുണ്ട്യത്തടുക്കയിൽ അടച്ചിട്ട വീട്ടിൽനിന്നും പൊലീസ് എട്ട് ചാക്ക് നിരോധിത നോട്ടുകൾ പിടികൂടി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ട്യത്തടുക്ക ബീരികുഞ്ചയിൽനിന്നാണ് എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നോട്ടുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നിരോധിച്ച 1000 രൂപയുടെ ഒരു കോടിയോളം വരുന്ന പണമാണ് പൊലീസ് കണ്ടെടുത്തത്.
ചെർക്കളയിലെ ഷാഫി എന്നയാളുടെ വീട്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. വീട് വാടകക്ക് കൊടുത്തതാണെന്ന് പറയപ്പെടുന്നു. പ്രതികൾ കറുത്ത കാറിൽ രക്ഷപ്പെട്ടതായും നമ്പർ തിരിച്ചറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഇതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് സംശയിക്കുന്നതായും കോടതിയിൽ റിപ്പോർട്ട് നൽകി തുടർനടപടികൾ സീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

