കടയുടെ ഷട്ടറിെൻറ പൂട്ട് പൊളിച്ച് മോഷണ ശ്രമം
text_fieldsമോഷണ ശ്രമം നടന്ന കടയുടെ ഷട്ടർ തുറന്നിട്ടനിലയിൽ
ബദിയടുക്ക: ബാപ്പാലിപൊനം ചെന്നകുണ്ടില്‍ കടയുടെ ഷട്ടറിെൻറ പൂട്ട് പൊളിച്ച് മോഷണ ശ്രമം. കോട്ട ഇദ്ധിന്‍കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ബാപ്പാലിപൊനം മസ്ജിദ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന റൈമത്ത് സ്റ്റോറിലാണ് മോഷണ ശ്രമം നടന്നത്. രണ്ട് ഷട്ടറുകളുള്ള പരചരക്ക് കടയുടെ ഒരു ഷട്ടറിെൻറ പൂട്ട് പൊളിച്ച നിലയിലാണ്.
വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച മുറിയുടെ ഷട്ടറിന് സെൻറര്‍ ലോക്ക് ഉള്ളതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് കവര്‍ച്ചശ്രമം ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെ ആറോടെ പ്രദേശവാസിയായ ഒരാള്‍ കടയുടെ ഷട്ടര്‍ പകുതി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

