Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightനിരവധി അബ്കാരി...

നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
abkari case
cancel
camera_alt

ഹാ​ഷിം

ബ​ദി​യ​ടു​ക്ക: നി​ര​വ​ധി അ​ബ്​​കാ​രി കേ​സു​ക​ളി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ബേ​വി​ഞ്ച സ്വ​ദേ​ശി​യാ​യ ഹാ​ഷി​മി​നെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹാ​ഷിമിനെ മാ​സ​ങ്ങ​ള്‍ക്കു​മു​മ്പ് കാ​റി​ല്‍ ക​ര്‍ണാ​ട​ക മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ എ​ക്സൈ​സ് പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും മ​ദ്യ​വും കാ​റും ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 406.08 ലി​റ്റ​ര്‍ മ​ദ്യ​മാ​ണ് കാ​റി​ല്‍നി​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തി​രു​ന്ന​ത്. ഹാ​ഷിം ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി ബ​ദി​യ​ടു​ക്ക എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​ച്ച്. വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹാ​ഷി​മി​നെ പി​ടി​കൂ​ടി​യ​ത്. ഹാ​ഷിം പെ​രു​മ്പ​ള​യി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് എ​ക്സൈ​സ് സം​ഘം അ​വി​ടെ​യെ​ത്തു​ക​യും പ്ര​തി​യെ മ​ല്‍പ്പിടിത്ത​ത്തി​ലൂ​ടെ കീ​ഴ്​​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 9.15 മ​ണി​ഒാ​ടെ​യാ​ണ് ഹാ​ഷി​മി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​ക്സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ടോ​ണി, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​ഫ്സ​ല്‍, ജോ​ണ്‍പോ​ള്‍, മോ​ഹ​ന്‍കു​മാ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ്​ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ര്‍ണാ​ട​ക​മ​ദ്യം വി​ല്‍പ​ന​ക്കെ​ത്തി​ക്കു​ന്ന ആ​ളാ​ണ് ഹാ​ഷി​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedarrestAbkari case
News Summary - Accused in several Abkari cases arrested
Next Story