Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightഗള്‍ഫില്‍നിന്ന്...

ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി നാട്ടിലേക്കു തിരിച്ച യുവാവിനെ കാണാതായി

text_fields
bookmark_border
missing
cancel
camera_alt

കാ​ണാ​താ​യ മു​ഹ​മ്മ​ദ്

സി​ദ്ദീ​ഖ്

ബ​ദി​യ​ടു​ക്ക: ഗ​ള്‍ഫി​ല്‍നി​ന്ന് കൊ​ടു​ത്ത​യ​ച്ച സ്വ​ര്‍ണ​വു​മാ​യി നാ​ട്ടി​ലേ​ക്കു തി​രി​ച്ച യു​വാ​വി​നെ കോ​ഴി​ക്കോ​ട് എ​യ​ര്‍പോ​ര്‍ട്ടി​ല്‍നി​ന്ന് കാ​ണാ​താ​യി. വി​ദ്യാ​ഗി​രി മു​നി​യൂ​രി​ലെ മു​ഹ​മ്മ​ദ് സി​ദ്ദീ​ഖി​നെ​യാ​ണ് (28) കാ​ണാ​താ​യ​ത്. ഗ​ള്‍ഫി​ലാ​യി​രു​ന്ന മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ് ഈ​മാ​സം 25ന് ​നാ​ട്ടി​ലെ​ത്തു​മെ​ന്ന് വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​ദി​വ​സം കോ​ഴി​ക്കോ​ട് എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ഇ​റ​ങ്ങി​യ മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ് വീ​ട്ടി​ലെ​ത്തി​യി​ല്ല.

അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ സ്വി​ച്ചോ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം, 25ന് ​രാ​ത്രി സി​ദ്ദീ​ഖി​നെ അ​ന്വേ​ഷി​ച്ച് ഒ​രു സം​ഘം വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. സി​ദ്ദീ​ഖ് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ശേ​ഷം അ​വി​ടെ​നി​ന്നും മു​ങ്ങി​യ​താ​ണോ അ​ത​ല്ല ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണോ എ​ന്ന സം​ശ​യം നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. പി​താ​വ് യൂ​സ​ഫ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingKasargod newsMuhammed siddique
News Summary - A young man who returned home with gold sent from the Gulf has gone missing
Next Story