Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightവന്‍ മദ്യശേഖരം...

വന്‍ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
വന്‍ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
cancel
camera_alt

കൃഷ്ണകുമാർ

ബദിയടുക്ക: വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരം എക്സൈസ് പിടികൂടി. 84 ലിറ്റര്‍ മദ്യം, 69.12 ലിറ്റര്‍ ഗോവ മദ്യം, 180 മില്ലി ലിറ്ററിന്റെ എട്ട് പെട്ടി മദ്യം, 17.02 ലിറ്റര്‍ കര്‍ണാടക മദ്യം, 180 മില്ലി ലിറ്ററിന്റെ രണ്ട് ബോക്സ് മദ്യം തുടങ്ങിയവയാണ് പിടികൂടിയത്.

വില്‍പനക്കായി മദ്യം സൂക്ഷിച്ചതിന് നീർച്ചാലിനു സമീപം ചുക്കിനടുക്കയിലെ സി.എച്ച്. കൃഷ്ണകുമാറിനെ (41) എക്സൈസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ചുക്കിനടുക്കയിലെ സത്യനാരായണൻ(31) ഓടി രക്ഷപ്പെട്ടു. ഏഴു മാസം മുമ്പ് സത്യനാരായണന്റെ വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച 273 ലിറ്റര്‍ മദ്യം എക്സൈസ് പിടികൂടിയിരുന്നു.

ഈ കേസില്‍ അറസ്റ്റിലായിരുന്ന സത്യനാരായണന്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപനയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. എക്സൈസ് ബദിയടുക്ക റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ പി. രാജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മദ്യശേഖരം സൂക്ഷിച്ച താല്‍ക്കാലിക ഷെഡില്‍ എക്സൈസ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorseizedarrest
News Summary - A huge stock of liquor was seized-One person was arrested
Next Story