Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightAjanurchevron_rightഅജാനൂർ ഗ്രാമ...

അജാനൂർ ഗ്രാമ പഞ്ചായത്തിൽ ഡോക്​ടറോട്​ ​േഫാണിൽ സംസാരിക്കാം

text_fields
bookmark_border
അജാനൂർ ഗ്രാമ പഞ്ചായത്തിൽ ഡോക്​ടറോട്​ ​േഫാണിൽ സംസാരിക്കാം
cancel

അജാനൂർ: വീട്ടിൽനിന്ന്​ പുറത്തിറങ്ങാതെതന്നെ നിങ്ങൾക്ക്​ േഡാക്​ടറോട്​ സംസാരിക്കാം. ഹോമിയോ, അലോപ്പതി, ആയുർവേദം എന്നീ വിഭാഗങ്ങളിലെ ഡോക്​ടർമാരോടും ​േഫാണിൽ സംസാരിക്കാൻ സൗകര്യമൊരുക്കുകയാണ്​ അജാനൂർ ഗ്രാമ പഞ്ചായത്ത്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതി​െൻറ ഭാഗമായാണ്​ പുതിയ പദ്ധതി. ലോക്​ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനാണ്​ വിദഗ്‌ധ ഡോക്ടർമാരോട് നേരിട്ട് സംസാരിക്കാൻ അവസരം ഒരുക്കുന്നത്​.

പുറത്തിറങ്ങുന്നത്​ പരമാവധി കുറക്കുകകൂടി ലക്ഷ്യമിട്ടാണ്​ ടെലി മെഡിസിൻ പരിപാടി ആരംഭിക്കുന്നത്.

കോവിഡിനെ സംബന്ധിച്ചും മറ്റു രോഗങ്ങളെക്കുറിച്ചും ഡോക്ടർമാരോട് ചോദിച്ചറിയാം. തിങ്കളാഴ്ച കാഞ്ഞങ്ങാട് ജെ.സി.​െഎയുമായി സഹകരിച്ച് ഹോമിയോ ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കുന്നത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹോമിയോ ഡോക്ടർമാരുടെ സേവനവും തുടർന്നുള്ള ദിവസങ്ങളിൽ ആയുർവേദം, അലോപ്പതി ഡോക്ടർമാരുടെ സേവനവും ലഭിക്കും.

കോവിഡ് രോഗികൾക്കും അല്ലാത്തവർക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്ന്​ പഞ്ചായത്ത്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajanur
News Summary - You can talk to the doctor on the phone in Ajanur Grama Panchayat
Next Story