യുവതിയുടെ ആത്മഹത്യ: പഞ്ചായത്തംഗമായ ഭർത്താവ് അറസ്റ്റിൽ
text_fieldsകാസർകോട്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡൻറും പഞ്ചായത്തംഗവുമായ ജോസ് പാറതട്ടേലിനെയാണ് (46) ബേഡകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിെൻറയും എസ്.ഐ മുരളീധരെൻറയും നേതൃത്വത്തില്‍ പടന്നക്കാട് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.
ദമ്പതികളുടെ നാലു മക്കളെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കുട്ടികളുടെ അമ്മയുടെ കുടുംബത്തെ ഏല്പിച്ചു. ജോസിെൻറ ഭാര്യ ജിനോ ജോസ് (35) കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് കാരണം പീഡനമാണെന്നുകാട്ടി സഹോദരന് പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ ജോസിനും അമ്മ മേരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
എന്നാല്‍, ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. കോവിഡ് നെഗറ്റിവായതിനെ തുടര്‍ന്നാണ് ഇവിടെയെത്തി ജോസിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ ജോസിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

