യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ
text_fieldsബദിയടുക്ക: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ യുവാവിനെ വീട്ടിനടുത്ത് ഇറക്കി രക്ഷപ്പെട്ടു.
നീര്ച്ചാൽ പൂവാളയിലെ ഫായിസ് (19), ബംബ്രാണയിലെ റുമൈഹ് (22) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കന്യപ്പാടി പാടലടുക്കയിലെ അബ്ദുല്‍ സാദിക്കിനെ മാർച്ച് 27നാണ് വെള്ള കാറില്‍ വീടിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയത്.
സംഘത്തിലെ മറ്റു പ്രതികളെയും കാറും കണ്ടെത്താനുെണ്ടന്ന് പൊലീസ് പറഞ്ഞു. യുവാവിന് മർദനം ഏറ്റതായി സൂചനയുണ്ട്. പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

