ട്രെയിനിൽ കയറുന്നതിനിടെ വീണ് വിദ്യാർഥിക്കു പരിക്കേറ്റു
text_fieldsകാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർഥിക്ക് പരിക്ക്.
പടന്നക്കാട് സ്വദേശി ആഷിഖിനാണ് (19) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽവെച്ച് ചെെന്നെ സൂപ്പർ ഫാസ്റ്റ് വണ്ടിയിലെ പിന്നിലെ കോച്ചിൽ ഓടിക്കയറുന്നതിനിടെ പിടിവിട്ടുപോയതും ട്രെയിനിനും ഫ്ലാറ്റ്ഫോമിനും ഇടയിൽ കൂടുങ്ങുകയുമായിരുന്നു.
പിൻഭാഗത്തെ കോച്ചായതിനാൽ പെട്ടെന്നുതന്നെ ആഷിഖിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

