മുസ്ലിം ലീഗ് സന്ദേശയാത്ര തുടങ്ങി
text_fieldsഎടനീർ: ഒരേ ലക്ഷ്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് വിശ്വാസികളെന്നും മതവിശ്വാസത്തിന് അനുസരിച്ച് അവയവങ്ങൾക്ക് ഏറ്റക്കുറച്ചിലില്ലാതെയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതെന്നും ഇടനീർ മഠാധിപതി സ്വാമി സച്ചിതാനന്ദ ഭാരതി. 'മാനവികതക്ക് സൗഹൃദത്തിെൻറ കരുത്ത്' എന്ന സന്ദേശവുമായി മുസ്ലിം ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി നടത്തുന്ന സന്ദേശയാത്രക്ക് ആരംഭംകുറിച്ച എടനീർ മഠത്തിൽ ആശിർവാദപ്രസംഗം നടത്തുകയായിരുന്നു സ്വാമി.
മതങ്ങളിലെ നന്മ അർഥവത്താകുന്നത് മനുഷ്യർക്കിടയിലെ ഐക്യവും സ്നേഹവും നിലനിൽക്കുമ്പോഴാണ്. മനുഷ്യരെ ഒന്നായി കാണാൻ കഴിയുന്ന രാഷ്ട്രീയത്തിനേ നാടിനെ മുന്നോട്ടുനയിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി സ്വാമിയെ ഷാളണിയിച്ചു.
ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല ഉപഹാരം കൈമാറി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ കാണിക്ക നൽകി. പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, മാഹിൻ കോളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാൽ, അബ്ദുറഹിമാൻ ഹാജി പട്ട്ള, ഇ. അബൂബക്കർ ഹാജി, അഷ്റഫ് ഇടനീർ, ജലീൽ കടവത്ത്, ജലീൽ എരുതുംകടവ്, കെ.എം. ബഷീർ, നാസർ ചായിൻറടി, കാദർ ബദരിയ, സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, ടി.എം. അബ്ബാസ്, ഇഖ്ബാൽ ചേരൂർ, സെമീർ, സഫിയ ഹാഷിം, ഹാരിസ് ബോവിഞ്ച, മനാഫ് ഇടനീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

