Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightയുവതിയെ...

യുവതിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
യുവതിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ
cancel

കാസര്‍കോട്: ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റില്‍. കണ്ണൂര്‍ മാതമംഗലം ആലക്കാട് പാണപ്പുഴയിലെ ബാബുരാജി(36)നെയാണ് കാസര്‍കോട് സി.ഐ പി. രാജേഷും സംഘവും അറസ്​റ്റ്​ ചെയ്തത്.

2019 നവംബര്‍ മൂന്നിന് പെരിയ ബസ്‌സ്​റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ബേക്കല്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ 40 കാരിയെ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കാസര്‍കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ നാലുപവന്‍ സ്വര്‍ണമാല കൈക്കലാക്കിയ ശേഷം ബാബുരാജ് മുങ്ങുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ വെള്ളിയാഴ്ച കാസര്‍കോട്ട് വെച്ച് അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ബാബുരാജ് ജോലിവാഗ്ദാനം ചെയ്ത് പല യുവതികളെയും പീഡിപ്പിച്ചതായും പണവും ആഭരണങ്ങളും കൈക്കലാക്കിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
TAGS:Rape accused Bakkal police 
Next Story