പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു; പൊലീസുകാരനുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
text_fieldsകാസർകോട്: പാറക്കട്ട എ.ആർ ക്യാമ്പിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരിക്ക്. സിവിൽ പൊലീസ് ഓഫിസർ കാഞ്ഞങ്ങാെട്ട സുധാകരൻ (45), ക്ലാസ് ഫോർ ഗ്രേഡ് ജീവനക്കാരൻ അണിഞ്ഞയിലെ പവിത്രൻ (45) എന്നിവർക്കാണ് മുഖത്ത് പരിക്കേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധാകരെൻറ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോേട്ടക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. വ്യാഴാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം തുടങ്ങിയത്. അതിെൻറ ഭാഗമായി ഗ്രനേഡ് എറിഞ്ഞ് പരിശീലനവും ഉണ്ടായിരുന്നു. അവശിഷ്ടങ്ങൾ നീക്കുന്നതിനിടെ പൊട്ടാത്ത ഒരു ഗ്രനേഡാണ് പൊട്ടിത്തെറിച്ചത്. ജില്ല പൊലീസ് മേധാവി സ്ഥലത്തെത്തി പരിശോധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

