സുസ്നയുടെ വിസ്മയ ചിത്രങ്ങൾ പ്രകാശനം ചെയ്തു
text_fieldsസുസ്ന വരച്ച ചിത്രങ്ങൾ ദേശീയവേദി ഗൾഫ് പ്രതിനിധി കെ.കെ. അബ്ദുല്ലക്കുഞ്ഞി-സുലൈമാൻ, കെ.എം. മുനീറിന് നൽകി പ്രകാശനം ചെയ്യുന്നു
മൊഗ്രാൽ: ചിത്രരചനയിൽ വിസ്മയ കാഴ്ചയൊരുക്കുന്ന നഫീസത്ത് സുസ്നയുടെ ചിത്രശേഖരം ദേശീയവേദി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കോവിഡ് നിയന്ത്രണം മൂലം കോളജുകൾ അടച്ചുപൂട്ടിയതോടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചാണ് ഈ അവധിക്കാലത്തെ വരകളാൽ സർഗാത്മകമാക്കിയത്.
മുൻ ദേശീയവേദി പ്രസിഡൻറ് എ.എം. സിദ്ദീഖ് റഹ്മാെൻറ മകളാണ് സുസ്ന. ഗൾഫ് പ്രതിനിധി കെ.കെ. അബ്ദുല്ലക്കുഞ്ഞി- സുലൈമാൻ, കെ.എം. മുനീർ അൽമുതകമലിനു നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ സുസ്നയെ ഉപഹാരം നൽകി അനുമോദിച്ചു. ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്കോ, എം.എം. റഹ്മാൻ, ടി.കെ. ജാഫർ, എം.എ. മൂസ, പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എ.എം. സിദ്ദീഖ് റഹ്മാൻ, ടി.കെ. അൻവർ, എൽ.ടി. മനാഫ്, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, അബ്ദുൽ റഹ്മാൻ നാങ്കി, സിദ്ദീഖ് സ്ട്രൈക്ക്, മുഹമ്മദ് മൊഗ്രാൽ, അഷ്റഫ് പെർവാഡ്, ബഷീർ ഓട്ടോ തുടങ്ങിയവർ സംബന്ധിച്ചു.

