പെര്‍ള: കാട്ടുകുക്കെ കജംപാടിയിലെ സുശീലയെ (43) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പെര്‍ള അജിലടുക്കയിലെ ജനാര്‍ദനനെ കോടതി റിമാൻഡ് ചെയ്തു. വീട്ടില്‍ നടന്ന വാക്കേറ്റത്തിനിടെ സുശീലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജനാര്ദനന് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായതോടെ ജനാര്‍ദനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുശീലയെ കൊലപ്പെടുത്തിയ ശേഷം വീടിെൻറ മുന്‍ഭാഗത്തെ വാതില്‍ പൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ജനാര്‍ദനനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.