കാസർകോട്: ലോക്ഡൗൺ പശ്ചാത്തലത്തില്‍ വിദ്യാർഥികളില്‍നിന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.
പ്ലസ് ടു വരെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
യോഗത്തില്‍ ജില്ല പൊലീസ് മേധാവി ഡി. ശിൽപ, സബ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍, എ.ഡി.എം എന്‍. ദേവീദാസ്, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.