Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമണൽമാഫിയ ആക്രമണം:...

മണൽമാഫിയ ആക്രമണം: ഡി.ജി.പിക്ക്​ പരാതി

text_fields
bookmark_border
മണൽമാഫിയ ആക്രമണം: ഡി.ജി.പിക്ക്​ പരാതി
cancel

മൊഗ്രാൽ: മൊഗ്രാൽ നാങ്കി കടപ്പുറത്തെ മണൽ മാഫിയകളുടെ ആക്രമണത്തിൽ പരിക്കേറ്റവർ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ച്​ പ്രദേശവാസികൾ ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി അയച്ചു.

മൊഗ്രാൽ കടപ്പുറത്തെ അനധികൃത മണൽക്കൊള്ള ചോദ്യം ചെയ്ത വിരോധത്തിൽ ഈമാസം 16നാണ്​ മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് പരിസരത്തുവെച്ച് മുൻ പഞ്ചായത്ത് അംഗം എം.എ. മൂസയെയും, േജ്യഷ്​ഠ സഹോദരൻ കുഞ്ഞഹമ്മദിനെയും ഒരുകൂട്ടം മണൽ മാഫിയസംഘം ആക്രമിച്ച്​ പരിക്കേൽപിച്ചത്.

കാസർകോട്​ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയ ഇവർ പിന്നീട് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടപടി വൈകുന്നതിനാലാണ് ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpsand mafiapolicemogral
Next Story