നഗരത്തിലെ മൂന്നു കടകളിൽ ഷട്ടർ തകർത്ത് കവർച്ച
text_fieldsകാസര്‍കോട്: നഗരത്തിലെ മൂന്നു കടകളില്‍ ഷട്ടർ തകർത്ത് കവര്‍ച്ച. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് കോഫിഹൗസിന് സമീപത്തെ അജ്മീർ ടെക്സ്റ്റൈൽസിൽനിന്ന്് 4,80,000 രൂപ കവര്‍ന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദിേൻറതാണ് കട. വ്യാഴാഴ്ച രാത്രി ഒമ്പതതോടെ കട പൂട്ടിയതായിരുന്നു.
വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിെൻറ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്. തകർത്ത ഭാഗം കാര്‍ഡ്ബോര്‍ഡ് കൊണ്ട് മറച്ചിരുന്നു. കടയില്‍ സി.സി.ടി.വി ഉണ്ടെങ്കിലും ഓഫാക്കിയിരുന്നു. പൊലീസ് എത്തി പരിശോധന നടത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പഴയ ബസ്സ്റ്റാൻഡിലെ അപ്സര കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി, വസ്ത്രക്കടയിലും കവര്‍ച്ച നടന്നു. താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന വാഹിയ ഫാന്‍സി, വാവ വസ്ത്രക്കട എന്നിവയാണ് കവര്‍ച്ചനടന്ന മറ്റു കടകള്‍.
ഫാന്‍സി കടയില്‍നിന്ന് 1000 രൂപയും വസ്ത്രക്കടയില്‍നിന്ന് 5000 രൂപയും മോഷണംപോയി. ആലംപാടിയിലെ ഹാരിസിേൻറതാണ് ഫാന്‍സി കട. ബദിയടുക്ക സ്വദേശി സി.കെ. യൂസഫിേൻറതാണ് വസ്ത്രക്കട. കെട്ടിടത്തിലെ സി.സി.ടി.വിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

