Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോപുലര്‍ ഫിനാന്‍സ്:...

പോപുലര്‍ ഫിനാന്‍സ്: മുഴുവന്‍ ശാഖകളും അടച്ചുപൂട്ടണമെന്ന്​ കലക്ടർ

text_fields
bookmark_border
പോപുലര്‍ ഫിനാന്‍സ്: മുഴുവന്‍ ശാഖകളും അടച്ചുപൂട്ടണമെന്ന്​ കലക്ടർ
cancel

കാ​സ​ർ​കോ​ട്​: പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ലി​മി​റ്റ​ഡി​െൻറ കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലെ എ​ല്ലാ ശാ​ഖ​ക​ളും ഇ​തി​െൻറ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു ഉ​ത്ത​ര​വി​ട്ടു. പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ലി​മി​റ്റ​ഡി​െൻറ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ഴു​വ​ന്‍ ശാ​ഖ​ക​ളും അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്ത് താ​ക്കോ​ല്‍ ക​ല​ക്ട​ര്‍ക്ക് കൈ​മാ​റാ​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

അ​ട​ച്ചു​പൂ​ട്ടു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും നി​ര്‍ദേ​ശം ന​ല്‍കി. ഈ ​സ്ഥാ​പ​ന​ത്തി​െൻറ​യോ ഡ​യ​റ​ക്ട​ര്‍മാ​രു​ടെ​യോ പാ​ര്‍ട്ട്ണ​ര്‍മാ​രു​ടെ​യോ മാ​നേ​ജ​ര്‍മാ​രു​ടെ​യോ ഏ​ജ​ൻ​റു​മാ​രു​ടെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ത്തു​ക്ക​ളു​ടെ ക്ര​യ​വി​ക്ര​യം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല ര​ജി​സ്ട്രാ​ര്‍ക്കും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. മു​ഴു​വ​ന്‍ അ​ക്കൗ​ണ്ടും മ​ര​വി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ ബ​ന്ധ​പ്പെ​ട്ട ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ജി​ല്ല ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ക്കും ഉ​ത്ത​ര​വ് ന​ല്‍കി.

Show Full Article
TAGS:Popular Finance Money fraud Collector 
Next Story