Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമറിഞ്ഞ...

മറിഞ്ഞ വാഹനത്തിൽനിന്ന്​ പെട്രോൾ ഊറ്റുന്ന സംഘാംഗം പിടിയിൽ

text_fields
bookmark_border
മറിഞ്ഞ വാഹനത്തിൽനിന്ന്​ പെട്രോൾ ഊറ്റുന്ന സംഘാംഗം പിടിയിൽ
cancel

കാ​സ​ർ​കോ​ട്​: മ​റി​ഞ്ഞ പാ​ൽ​വ​ണ്ടി​യി​ൽ​നി​ന്ന്​ പെ​ട്രോ​ൾ ഊ​റ്റാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ ക്രി​ക്ക​റ്റ് ക​ളി​ക​ഴി​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു. സം​ഘം എ​ത്തി​യ മോ​ഷ്​​ടി​ച്ച വാ​നും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ച​ട്ട​ഞ്ചാ​ൽ സ്വ​ദേ​ശി അ​ബ്​​ദു​ല്ല​യാ​ണ് ചെ​ങ്ക​ള തൈ​വ​ള​പ്പ് സ്വ​ദേ​ശി​ക​ളാ​യ ക്രി​ക്ക​റ്റ് ക​ളി​ക്കാ​രാ​യ യു​വാ​ക്ക​ളു​ടെ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ചെ​ങ്ക​ള ഇ​ന്ദി​ര ന​ഗ​റി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 5.30ഓ​ടെ ക​ർ​ഷ​ക​ശ്രീ മി​ൽ​ക്ക് ക​മ്പ​നി​യു​ടെ പാ​ക്ക​റ്റ് പാ​ൽ മ​ഞ്ചേ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന വാ​ൻ മ​റി​ഞ്ഞി​രു​ന്നു. ര​ണ്ട് പോ​ത്തു​ക​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ബോ​വി​ക്കാ​നം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പാ​ക്ക​റ്റ് പാ​ൽ വ​ണ്ടി​യി​ൽ​നി​ന്ന്​ അ​പ്പോ​ൾ​ത​ന്നെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക്​ മാ​റ്റി. മ​റി​ഞ്ഞ വാ​ൻ വൈ​കീ​ട്ട് വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​ത്ത​തി​നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​റ്റാ​മെ​ന്ന് ക​രു​തി തി​രി​ച്ചു​പോ​യ​താ​യി​രു​ന്നു.

പെ​ട്രോ​ൾ ഊ​റ്റു​ന്ന സം​ഘം അ​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞാ​ണ്​ എ​ത്തി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ഉ​ദു​മ​യി​ൽ ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ചെ​ങ്ക​ള തൈ​വ​ള​പ്പി​ലെ എ​താ​നും യു​വാ​ക്ക​ൾ കാ​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ൽ വാ​ൻ മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​തും അ​തി​ന​ടി​യി​ൽ ഒ​രാ​ൾ കി​ട​ക്കു​ന്ന​തും ക​ണ്ട​ത്. അ​പ​ക​ടം ന​ട​ന്ന​താ​ണെ​ന്ന് ക​രു​തി ര​ക്ഷി​ക്കാ​ൻ കാ​ർ നി​ർ​ത്തി ചെ​ന്ന​പ്പോ​ഴാ​ണ് ഒ​രു യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. വാ​നി​ന​ടി​യി​ൽ കി​ട​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്ന അ​ബ്​​ദു​ല്ല​യെ പി​ടി​കൂ​ടി.

വി​ദ്യാ​ന​ഗ​ർ സി.​ഐ വി.​വി. മ​നോ​ജി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘ​മെ​ത്തി​യ വാ​നി​െൻറ ന​മ്പ​ർ​പ്ലേ​റ്റ്​ വ്യാ​ജ​മാ​ണെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestKasaragod News
Next Story