Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇനി സൈബർ സെല്ലിൽ...

ഇനി സൈബർ സെല്ലിൽ നേരിട്ട്​ പരാതി നൽകാം

text_fields
bookmark_border
ഇനി സൈബർ സെല്ലിൽ നേരിട്ട്​ പരാതി നൽകാം
cancel

കാസർകോട്​: ഇനി സൈബർ സെല്ലിൽ നേരിട്ട്​ പരാതി നൽകാം. ഇതുവരെ പൊലീസ്​ സ്​റ്റേഷനുകളിൽ പരാതി നൽകി അവ റഫർ ചെയ്യുന്ന രീതിയാണുണ്ടായിരുന്നത്​.

ജില്ല പൊലീസ്‌ ഓഫിസ്‌ കെട്ടിടത്തിലാണ്​ സൈബര്‍ പൊലീസ്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്​. സ്വന്തമായി സൗകര്യങ്ങളും അവശ്യ സംവിധാനങ്ങളും ഇല്ലാതിരുന്നതിനാലാണ്​ ഇൗ രീതി നിലനിന്നത്​. ജില്ലക്കായി അനുവദിച്ച സൈബര്‍ പൊലീസ്‌ സ്‌റ്റേഷ​െൻറ ഉദ്‌ഘാടനം നവംബർ ഒന്നിന്​ മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നതോടെ സൈബർ സെൽ സ്വയംപര്യാപ്​തമാകും.

ജില്ലയില്‍ 2008 ആഗസ്​റ്റ്​ മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സൈബര്‍ സെല്‍ അപ്‌ഗ്രേഡ്‌ ചെയ്‌താണ്​ സൈബര്‍ പൊലീസ്‌ സ്‌റ്റേഷന്‍ അനുവദിച്ചത്‌. സൈബര്‍ വിഷയവുമായുള്ള പരാതികള്‍ പൊലീസ്‌ സ്‌റ്റേഷനുകളിലോ, ജില്ല പൊലീസ്‌ മേധാവി മുഖാന്തരമോ മാത്രം സമര്‍പ്പിക്കുന്ന രീതിയിലും മാറ്റംവരും.

ജില്ല പൊലീസ്​ മേധാവിക്ക്​ നൽകാമെങ്കിലും സ്​റ്റേഷനുകളിൽ നൽകേണ്ടതില്ല. ഒരു മാസം ശരാശരി 60 മുതല്‍ 70 ഓളം സൈബര്‍ കുറ്റകൃത്യം, മൊബൈല്‍ ദുരുപയോഗം, ബാങ്കിങ്​/ ഓണ്‍ലൈന്‍ തട്ടിപ്പ്‌ തുടങ്ങി ചെറുതും വലുതുമായ പരാതികള്‍ നിലവില്‍ സൈബര്‍ സെല്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. സൈബര്‍ പൊലീസ്‌ സ്‌റ്റേഷന്‍ ആകുന്ന മുറക്ക്‌ വലിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിട്ടു സൈബര്‍ സെല്ലില്‍ സ്വീകരിക്കാന്‍ സാധിക്കും.

സൈബര്‍ ​പൊലീസ്‌ സ്‌റ്റേഷ​െൻറ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫിസര്‍ ചുമതല വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടർക്കാണ്​ നല്‍കിയിട്ടുള്ളത്​. ഫോൺ: 9497976013.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber crimecyber cellcomplaint
Next Story