Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
ഉദുമ: പാലക്കുന്ന് കരിപ്പൊടി ശ്രീരാഗിലെ അടുക്കാടുക്കം രാഘവൻ നായരുടെയും (റിട്ട. ഉദുമ സഹകരണ ബാങ്ക്) എടയില്ലം ഗീതയുടെയും (റിട്ട. അധ്യാപിക) മകൻ എ. ശ്രീനാഥും (എൻജിനീയർ, ബംഗളൂരു), നീലേശ്വരം ചായ്യോം പള്ളിയാത്ത് ഗോകുലത്തിലെ കളിങ്ങോത്ത് നാരായണൻ നായരുടെയും (പോസ്​റ്റ്​മാസ്​റ്റർ, നീലേശ്വരം) ഉഷ നാരായണ​ൻെറയും (അധ്യാപിക ഗവ.യു.പി ചാമക്കുഴി കൂവാറ്റി) മകൾ എൻ.വി. നീരജയും വിവാഹിതരായി. മഞ്ചേശ്വരത്തെ മുഴുവൻ ഗ്രാമങ്ങളിലേക്കും ടെലിവിഷനുമായി എം.സി. ഖമറുദ്ദീൻ എം.എൽ.എ ഉപ്പള: മണ്ഡലത്തിൽ ഒാൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ വിദ്യാർഥികളുടെയും പ്രശ്നം പരിഹരിക്കുന്നതിന് 149 കേന്ദ്രങ്ങളിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ ടെലിവിഷൻ നൽകി. കോവിഡി​ൻെറ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ പഠനമാരംഭിച്ച മാസംതന്നെ മഞ്ചേശ്വരം മണ്ഡലത്തിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികളുടെ കണക്കെടുക്കാൻവേണ്ടി കലക്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​, മണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​, സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് എം.എൽ.എ യോഗം സംഘടിപ്പിച്ചിരുന്നു. എല്ലാ പ്രദേശങ്ങളിലും ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികളുണ്ട് എന്നത് യോഗത്തിൽ ബോധ്യമായതി​ൻെറ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമങ്ങളിലെ ഓരോ പൊതുകേന്ദ്രങ്ങളിൽ ടി.വിയും അതിനാവശ്യമായ ആറുമാസത്തെ ഡി.ടി.എച്ച് സംവിധാനവും സ്ഥാപിക്കുന്നതിനായി ആവശ്യമായ തുക എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ ഒാൺലൈൻ പഠനത്തിനുള്ള ടെലിവിഷനുകൾ എം.സി. ഖമറുദ്ദീൻ എം.എൽ.എ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story